യുഎസിലേക്കുള്ള മുഴുവൻ എമിഗ്രേഷനുകളും നിർത്തിവെക്കും: ട്രംപ്


വാഷിംങ്ടൺ: യുഎസിലേക്കുള്ള മുഴുവൻ എമിഗ്രേഷനുകളും താൽകാലികമായി നിർത്തിവെക്കാൻ ഒരുങ്ങി ഡൊണാൾഡ് (ടംപ്. കൊറോണ വൈറസ് വ്യാപനം കുറയക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം എന്നും അറിയിച്ചു.
യു എസ് പൗരന്മാരുടെ ജോലി സംരക്ഷണത്തിനും, അദ്യശ്യ ശത്രുവിൽ (വൈറസ് ) നിന്നുള്ള അക്രമണത്തെയും തടുക്കുക എന്നുള്ള മഹത്തായ ലക്ഷ്യത്തിനായി അമേരിക്കയിലേക്കുള്ള എമിഗ്രേഷൻ താൽകാലികമായി നിർത്തിവെക്കാനുള്ള എക്സികുട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പിടും, ട്രംപ് ട്വീറ്റ് ചെയ്തു. ഉത്തരവു പ്രകാരം ഏത് തരത്തിലുള്ള എമിഗ്രേഷനുകളെയാണ് ബാധിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. എമിഗ്രേഷൻ വിസകളും മറ്റും ഏപ്രിൽ തുടക്കത്തിൽ തന്നെ നിർത്തിവെച്ചിറ്റുണ്ടായിരുന്നു.
നിലവിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചിറ്റുള്ളത് അമേരിക്കയ്ക്ക് തന്നെയാണ്. 7.5 ലക്ഷത്തിലധികം കേസുകളും, 42.000 മരണങ്ങളും റിപ്പോർട്ട് ചെയ്തിറ്റുണ്ട്

Leave a Reply