എണ്ണവില കൂപ്പുകുത്തുന്നു: വില പൂജ്യത്തിനും താഴെ!!!

എണ്ണ വില കുറയാറുണ്ട്. പക്ഷെ… ഇത്രക്കങ്ങ് പ്രതീക്ഷിച്ചതല്ല. ചരിത്രത്തിൽ ആദ്യമായി ക്രൂഡ് ഓയിൽ വില പൂജ്യത്തിനും താഴെയായി കൂപ്പുകുത്തി. മെയ് മാസത്തിലേക്കുള്ളത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ക്രൂഡ് ഓയിൽ സ്റ്റോറേജുകൾ നിറയുമെന്നുളളതും, ലോകമൊട്ടുക്കും ലോക് ഡൗണിലായപ്പോൾ ആവിശ്യകത കുറഞ്ഞപ്പോഴുമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓയിൽ ഫ്യൂചേർസ് മെയ് മാസത്തിലെ കരാറുകൾ വേണ്ടെന്നു വെച്ചത്. 300 % ത്തോളം ഇടിവ് വന്നതായി യുഎസ് അധിക്രതർ അറിയിച്ചു. നിലവിൽ ഒരു ബാരലിന് എണ്ണ ഉത്പാദകർ 37.63 ഡോളർ അങ്ങോട്ട് കൊടുക്കേണ്ടി വരും. ഒരു ലിറ്ററിന് 18 രൂപ അങ്ങോട്ട് എന്ന നിലയിലാണ് യു എസ് ക്രൂഡ് ഓയിൽ. പരമാവധി വേഗം വിറ്റഴിച്ച് തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് വില നെഗറ്റീവിലെത്തുന്നത് .ഈ വില കുറവ് മെയ് മാസത്തിൽ മാത്രമായിരിക്കുമെന്നും അറിയിച്ചിറ്റുണ്ട്.
മെയ് കഴിയുന്നതോടെ ലോക് ഡൗണിൽ ഇളവു വരാൻ സാധ്യത കണക്കിലെടുത്ത് ജൂൺ മാസത്തിലെ കരാറുകൾ ഇപ്പോഴും ബാരലിന് 20 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.

Leave a Reply