കോവിഡ്; സഊദിയില്‍ ഇന്ന് 6 മരണം

കോവിഡ്‌19 ബാധിച്ച് സൌദിയില്‍ ഇന്ന് ആറു പേർ മരണപെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 109 ആയി ഉയര്‍ന്നു . ഇന്ന് രാജ്യത്ത് 1147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു രോഗം ബാധിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. റിയാദ് (148)ജിദ്ദ(177)മദീന (299)മക്ക (305)തബൂക്ക് (10)ജുബൈൽ (12)തായിഫ് (27)ഹുഫുഫ് (138)അൽ മക്വവ (3)ദാമ്മാമം (5)ബുറൈദ (6)കുലൈസ് (8)ദഹ്റാൻ (2)അറാർ(2)അൽ ഹദ (2)ഉനൈസ (2)അൽ ഖൊറിയാത്ത് (1)ഖുൻഫുദ (1)അൽ ജൗഫ് (1)മഹായിൽ അസീർ (1)അൽ ബാഹ (1)അൽ ഖുറൈഹ് (1)സബത് അലായ (1)എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതോടെ ആകെ രോഗ ബാധിതരുടെ ഏണ്ണം.11631 ആയി ഇന്ന് .150 പേര്‍ രോഗ മുക്തി നേടി ആകെ 1640 പേര്‍ ഇതോടെ രോഗ മുക്തി നേടി .പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 24 മണികൂര്‍ കർഫ്യു ശക്തമായി തന്നെ തുടരുന്നുണ്ട്‌ കർഫ്യു ലംഘിച്ചു ആരും പുറത്തിറങ്ങരുതെന്നും മന്ത്രാലയം അറിയിച്ചു

Leave a Reply