കൊവിഡ്- 19 : ഇന്ത്യയിൽ നീലാകാശം വീണ്ടും തെളിയുന്നുവോ!

വൈറസ് പടരുന്നത് തടയുന്നതിനായി മുഴുവൻ ഗതാഗതങ്ങളും അടച്ച് പൂട്ടിയ ഇന്ത്യക്ക് ഇനി ആകാശം തെളിഞ്ഞ് കാണാം, ശുദ്ധവായു ശ്വസിക്കാം, ഗ്ലോബൽ വാമിങ്ങ് ഇനി കുറച്ച് കാലത്തേക്ക് പേടിക്കുകയും വേണ്ട. അന്തരീക്ഷ മലിനീകരണം കൊണ്ട് പരസ്പരം കാണാൻ പറ്റാത്ത വിധം മൂടൽമഞ്ഞ് കെട്ടിയ നഗരങ്ങൾ ഇന്ന് പൂർണമായി മാറിയിട്ടുണ്ട്‌. പുതിയ നഗരങ്ങളുടെ ചിത്രങ്ങള്‍ ആശ്ചര്യത്തോടെ പങ്ക് വെക്കുകയാണ് ഇന്ത്യൻ ജനത.
രണ്ട് മൂന്ന് മാസങ്ങൾക്ക് മുമ്പ് വരെ ഡൽഹി യുടെ പുകമറഞ്ഞ നഗരകാഴ്ചകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. വായുവിൻ്റെ ഗുണനിലവാരം താങ്ങാവുന്നതിലുമപ്പുറമാണെന്നും, സ്കൂളുകൾ അടച്ചു പൂട്ടിയും വിമാനങ്ങൾ വഴിതിരിച്ച് വിട്ടും നീങ്ങിയ ഡൽഹി തെരുവോരങ്ങൾ, മാസ്ക് ധരിച്ച് പോലും പുറത്തിറങ്ങാൻ മടിച്ചിരുന്ന ജനത !, നീലാകാശത്തിൻ്റെ അഴക് കാണണമെങ്കിൽ, ശുദ്ധവായു ശ്വസിക്കണമെങ്കിൽ നമ്മൾ മാറിയേ പറ്റൂ എന്ന ശശി തരൂരിൻ്റെ വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു???.
ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഉൾപ്പെടെ മറ്റു പതിമൂന്നു ഇന്ത്യൻ നഗരങ്ങളും ഉണ്ടായിരുന്നു.

വായു മലിനീകരണത്താൽ ഇന്ത്യയിൽ പ്രതിവർഷം പത്ത് ലക്ഷത്തിലധികം പേര് മരിക്കുന്നതായാണ് റിപ്പോർട്ട്.
നിലവിലെ ലോക് ഡൗൺ ഇന്ത്യയിൽ 85 നഗരങ്ങളിൽ വായു ഗുണനിലവാരത്തിൽ കാര്യമായ പുരോഗതിനൽകിയതായാണ് മലിനീകരണ നിയന്ത്രണ അധിക്രതർ രേഖപ്പെടുത്തിയിറ്റുണ്ട്. മനുഷ്യൻ മാറിയാൽ എത്രത്തോളം മലിനീകരണം പിടിച്ച് നിർത്താൻ പറ്റുമെന്ന് കാണിച്ച് തരുകയാണ് പുതിയ സംഭവ വികാസങ്ങളെന്ന് അർബൻ എമിഷൻ തലവനായ ശരത് ഗട്ടികുണ്ട വ്യക്തമാക്കിയിറ്റുള്ളത്.
ഇത്തരത്തിലുള്ള മാറ്റങ്ങളെ പുതുതലമുറയ്ക്ക് ശ്വസിക്കാൻ വായു നൽകുകയുളളൂ…, അതിനുള്ള ഒരു ഗുണപാഠമായിട്ട് കൊറോണ വൈറസ് മാറണം.

Leave a Reply