2019- ല്‍ വധശിക്ഷ കുറഞ്ഞതായി ആംനെസ്റ്റി

2019 ല്‍ ഏറ്റവും കൂടുതല്‍ വധ ശിക്ഷ നടപ്പാക്കിയ രാജ്യം സൗദി അറേബ്യയെന്ന് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട്. 184 പേരുടെ വധ ശിക്ഷയാണ് സൗദി അറേബ്യയില്‍ നടപ്പാക്കിയത്. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെയാണിത്. ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2018 ല്‍ 149 പേരുടെ വധ ശിക്ഷയായിരുന്നു സൗദി സര്‍ക്കാര്‍ നടപ്പാക്കിയത്.ആഗോള തലത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വധ ശിക്ഷാനിരക്കില്‍ കുറവ് സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗമായി വധശിക്ഷ നടപ്പാക്കുന്നത് ഏറെ അപകടകരമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സീനിയര്‍ ഡയറക്ടര്‍ ക്ലൈര്‍ ആല്‍ഗര്‍ പറഞ്ഞു.

സൗദി, ഇറാഖ്, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വധ ശിക്ഷ നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ ഏഷ്യ- പസിഫിക് പ്രദേശങ്ങളില്‍ വധ ശിക്ഷ കുറഞ്ഞിട്ടുണ്ട്. ചൈനയിലെ കണക്കുകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Leave a Reply