കോവിഡ് ദുരിതാശ്വാസം: സഹായഹസ്തവുമായി വീണ്ടും എം.എ.യൂസഫലി

അബുദാബി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇ.യിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും  സന്നദ്ധ സംഘടനകൾ ക്ക്  വീണ്ടും  ആശ്വാസമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കോവിഡ് പ്രതിസന്ധി  മൂലം ജോലിയില്ലാതെ ഭക്ഷണത്തിനായി   ബുദ്ധിമുട്ടുന്നവർക്ക്  ഭക്ഷണം എത്തിക്കുന്നതിനാണ്   ഇന്ത്യൻ അസോസിയേഷൻ റാസ് അൽ ഖൈമ, ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ,  കെ.എം.സി.സി. ഷാർജ,  കേരള സോഷ്യൽ സെൻ്റർ അബുദാബി,  ഐ.എം.സി.സി. ഷാർജ,  ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ  യു എ ഇ എന്നിവരടക്കമുള്ളവർക്ക്  യൂസഫലി  ധനസഹായം നൽകിയത്. 

നേരത്തെ ദുബായി കെ.എം.സി.സി, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ, ഇൻ കാസ് ദുബായ് മുതലായവർക്ക് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യൂസഫലി ധനസഹായം നൽകിയിരുന്നു.   

ബഹറൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സർക്കാർ ആഭിമുഖ്യത്തിലുള്ള  കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും യൂസഫലി ഇതിനകം ധനസഹായം നൽകിയിട്ടുണ്ട്.

Leave a Reply