ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പിതാവ് ആനന്ദ് സിങ് ബി സ്ത് നിര്യാന്തനായി. ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ ഇന്ന് രാവിലെയായിരുന്നു മരണം. വൃക്ക സംബന്ധമായി അസുഖം ബാധിച്ചതിനാൽ മാർച്ച് 15 മുതൽ ഇവിടെ അഡ്മിറ്റായിരുന്നു. അസുഖം വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലർച്ചെ 10:44 നായിരുന്നു അന്ത്യം.
ഉത്തർപ്രദേശ് സർക്കാറിൽ തന്നെ ഫോറസ്റ്റ് റേഞ്ചറായിരുന്നു. ശവസംസ്കരണത്തിനായി മൃതദേഹം സ്വദേശമായ ഉത്താരഖണ്ഡിലെ പൗരി ജില്ലയിലേക്ക് കൊണ്ട് പോവുന്നതായി അറിയിച്ചു.കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, പ്രിയങ്ക ഗാന്ധി, അകിലേഷ് യാദവ് തുടങ്ങി പ്രമുഖർ അനുശോചനം അറിയിച്ച് കൊണ്ട് ട്വീറ്റ് ചെയ്തു.