ഡൽഹിയിലെ മൂന്നാമത്തെ ഹോട്ട്സ്പോട്ടായി തുഗ്ലക്കാബാദ്

ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ 38 കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ മൂന്നാമത്തെ ഹോട്ട്സ്പോട്ടായി തുഗ്ലക്കാബാദും. തെക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിൽ മൂന്നു കേസുകളെ തുടർന്ന് പരിശോധന കർശനമാക്കിയപ്പോഴാണ് കൂടുതൽ പേർക്ക് അസുഖം ബാധിച്ചതായി കണ്ടെത്തിയത്.
ആദ്യ മൂന്നു കേസുകളിലൊരാൾ പല ചരക്കു കച്ചവടക്കാരനാണ്. ഇതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്.94 പേരെ പരിശോധിച്ചവയിൽ 35 കേസുകൾ പോസറ്റീവ് ആയിരുന്നു. തുഗ്ലക്കാബാദിന് സമീപമുള്ള മുഴുവൻ സ്ഥലങ്ങളും നിലവിൽ കർശന നിരീക്ഷണത്തിലാണ്. ആയിരകണക്കിന് കേസുകളുള്ള “നിസാമുദ്ധീൻ ” ആണ്‌ ഡൽഹിയിലെ ഏറ്റവും വലിയ ഹോട്ട്സ്പോട്ട്. രണ്ടാമതായി ചാന്ദ്നി മഹലും.
രാജ്യത്ത് 17265 പേർക്കാണ് രോഗബാധയുള്ളത്. 600 ഓളം പേർ മരണത്തിനു കീഴടങ്ങിയിറ്റുമുണ്ട്. എന്നിരുന്നാലും 2547 പേര് രോഗ മുക്തി നേടിയത് പ്രതീക്ഷയ്ക്ക് വക നൽക്കുന്നതാണ്

Leave a Reply