ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ചതായിരുന്നില്ല; ബെൽജിയം ഡോക്ടർ

ബ്രസൽസ്: കൊവിഡ് – 19 ബാധയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് ബെൽജിയം ന്യൂറോളജിസ്റ്റായ അൻ്റയ്ൻ സാസിൻ. മൂന്നാഴ്ചയോളം കോമയിൽ കഴിഞ്ഞതിന് ശേഷമായിരുന്നു ഈ തിരിച്ച് വരവ്. തീവ്രപരിചരണത്തിലായിരുന്ന ഡോക്ടർ ഇന്നാണ് ഡിസ്ച്ചാർജ് ആവുന്നത്.
ബ്രസൽസിലെ ഡെൽറ്റ ചിറക് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അൻ്റയ്ൻ സാസൻ അവിടുന്നാണ് രോഗബാധിതനാവുന്നത്. അതേ ഹോസ്പിറ്റലിൽ തന്നെയായിരുന്നു ചികിത്സയും. ജീവിതം അവസാനിച്ചു, എന്ന് കരുതി കിടക്കുകയായിരുന്നു. അവിടുന്നാണീ മടങ്ങിവരവ് 58 കാരനായ ഡോക്ടർ പറഞ്ഞു.
രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് ഐ സി യു വിൽ മൂന്നാഴ്ചയോളം തീവൃ പരിചരണത്തിലായിരുന്നു. കോമയിലായിരുന്ന അദ്ധേഹം തൻ്റെ അസുഖത്തെ നേരിടാനുള്ള ദൃഢനിശ്ചയം കൊണ്ടാണ് ജീവിതത്തിലേക്ക് മടങ്ങിയതെന്ന് പറയുന്നു.
“കോമയിലായിരിക്കെ, നാലു വർഷം മുമ്പ് മരണപ്പെട്ട അച്ഛനുമായി സംസാരിച്ചു. തീർത്തും ഓർക്കാനിഷ്ടപ്പെടാത്ത ചില സമയങ്ങളായിരുന്നു കടന്നു പോയത് ” സാസൻ കൂട്ടിച്ചേർത്തു.
നിലവിൽ ബെൽജിയത്ത് 38496 ആക്ടീവ് കേസുകളും 5683 മരണങ്ങളും റിപ്പോർട്ട് ചെയ്തിറ്റുണ്ട്.

Leave a Reply