കാരുണ്യത്തിന്‍റെ കരങ്ങളായി ദുബായ് ഭരണാധികാരി

റമദാനില്‍ സൗജന്യമായി ഒരു കോടി ഭക്ഷണം നല്‍കുന്ന പദ്ധതി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ജനങ്ങളുടെ കൂടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പില്‍ വരുത്തുക. ഡു എത്തിസലാത്ത് അക്കൗണ്ടുകള്‍ വഴിയോ ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ സംഭാവന നല്കാം.
നി‍ർദ്ധന വ്യക്തികള്‍ക്കും,കുടുംബങ്ങള്‍ക്കും ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ദുരിത കാലത്താണ് നാം നന്മയെ ഏറ്റവുമധികം തിരിച്ചറിയുക, യുഎഇയിലുളള ഒരാളുപോലും വിശന്നിരിക്കരുതെന്നാണ് ആഗ്രഹമെന്നും ട്വീറ്റില്‍ ഹിസ് ഹൈനസ് പറയുന്നു.

Leave a Reply