പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ബ്രസീൽ പ്രസിഡൻറ്


റിയോ ഡി ജനീറോ: ലോക് ഡൗണിനെതിരെ പ്രതിഷേധിക്കുന്നതിൽ പങ്കാളിയായി ബ്രസീൽ പ്രസിഡൻ്റ് ജെയർ ബെൽസനാരോയും തെരുവിലിങ്ങി. വൈറസ് വ്യാപിക്കുന്നത് തടയാനായി അകലം പാലിക്കുക എന്ന സർക്കാർ നിയമം തന്നെയാണ് പ്രസിഡൻ്റ് ലംഘിച്ചത്. സർക്കാറും സൈന്യങ്ങളും ഒന്നിച്ച് പ്രതിരോധിക്കുന്നതിനിടെയാണ് പ്രസിഡൻ്റിൻ്റെ പരസ്യ പ്രതിഷേധം.
തലസ്ഥാന നഗരിയായ ബ്രസീലിയയിൽ സൈനീക താവളത്തിനു മുന്നിൽ 600 ഓളം പേർ ഒത്തുചേർന്നാണ് പ്രതിഷേധിച്ചത്. സൈന്യത്തെ വെല്ലുവിളിച്ചും സുപ്രീം കോടതിയും കോൺഗ്രസും അടച്ച് പൂട്ടണമെന്നും പ്രതിഷേധക്കാർ ആവിശ്യപ്പെട്ടു. ഇനി പ്രസിഡൻറും സൈന്യവും തമ്മിലാവട്ടെ പ്രതിഷേധമെന്നും മുദ്രാവാക്യങ്ങൾ ഉയർന്നു. നിങ്ങൾക്ക് വേണ്ടിയാണ് ഞാനിവിടെ വന്നത്, ബ്രസീൽ രാഷ്ട്രത്തിൽ വിശ്വാസമുള്ളത് കൊണ്ടാണ് നിങ്ങൾ വന്നത്, രാഷ്ട്ര നന്മക്കായി എന്തിനും തയ്യാറാണ് എന്ന് ബെൽസനാരോ പറഞ്ഞു.പ്രതിഷേധത്തിൽ പങ്കെടുത്തവരാരും മാസ്ക് ധരിക്കാതെ വന്നത് കൂടുതൽ വിമർശനത്തിനിട വരുത്തിയിട്ടുണ്ട്.
വൈറസ് വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ വീടുകളിൽ ഇരിക്കണമെന്നും മറ്റു പല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്നും പ്രസിഡൻ്റ് ആദ്യമേ എതിർത്തിരുന്നു. കൊവിഡ് ഒരു ചെറു പനിയാണെന്നും ഇതിനെ നേരിടാൻ ബ്രസീലുകാർക്ക് പ്രതിരോധ ശക്തിയുണ്ടെന്നുമാണ് ബെൽസനാരോ യുടെ വാദങ്ങൾ. പ്രസിഡൻ്റ് തന്നെ സർക്കാർ നയങ്ങളെ എതിർത്തത് രാഷട്രീയ രംഗത്ത് വലിയ കോലഹലങ്ങളാണ് ഉണ്ടാക്കിയിരുള്ളത്.

Leave a Reply