വീട്ടിലിരിക്കാനുള്ള നിര്‍ദേശത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച വീട്ടിലിരിക്കാനുള്ള നിര്‍ദേശത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുന്നു. കോണ്‍കോര്‍ഡ്, ന്യൂ ഹാംഷൈര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ 400 ലധികം പേര്‍ പങ്കെടുത്തതായി എ.എഫ്.പി ഫോട്ടോഗ്രാഫറെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സാസിലും കനത്ത പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. ഡെമാക്രറ്റിക് പാര്‍ട്ടി അംഗങ്ങള്‍ നേതൃത്വം നല്കുന്ന സ്‌റ്റേറ്റുകളിലാണ് പ്രതിഷേധം ശക്തമാവുന്നത്. സാധാരണ നിലയിലേക്ക് അമേരിക്ക എത്രയും പെട്ടന്ന് മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്നുവെന്ന് പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

വീട്ടിലിരിക്കാനുള്ള നിര്‍ദേശം എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. മെയ് നാല് വരെയാണ് നിലവിലെ കാലാവധി. സാമൂഹിക അകലം പാലിക്കാതെയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ നിരവധി ഗവര്‍ണര്‍മാര്‍ രംഗത്തെത്തി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണ നിരക്കും ദിനേന വര്‍ധിക്കുക്കയാണ്.

Leave a Reply