മെയ് – 3 ശേഷവും ഗതാഗത സർവ്വീസുകൾ പുനരാരംഭിക്കാൻ സാധ്യത കുറവ്.


ന്യൂഡൽഹി: മെയ് മൂന്നിന് ശേഷവും ട്രെയിൻ വിമാന സർവ്വീസുകൾ തുടരാൻ കഴിയുകയില്ലെന്ന് കേന്ദ്ര സർക്കാർ . കൊവിഡ് ബാധിതരുടെ നിരക്ക് 15000 യും മരണസംഖ്യ 500 കടന്നത് കൊണ്ടുമാണ് നിലവിലെ സാധ്യതയും ഇല്ലാതാവുന്നത്. നേരത്തെ പ്രധാനമന്ത്രി പറഞ്ഞത് പോലെ മെയ് മൂന്നിന് ലോക് ഡൗൺ തീരുമെന്നും മുഴുവൻ സർവ്വീസുകളും പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീഷിച്ചിരുന്നത്. പകർച്ചവ്യാധി കൂടുന്നതിനാൽ ലോക് ഡൗൺ നീട്ടാൻ സാധ്യതകൾ കൂടുതലാണ്.
മെയ് 3 ന് ശേഷവും ബുക്കിംഗ് സ്വീകരിക്കരുതെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശമുണ്ടെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പ്രതിരോധ മന്ത്രി രാജ് നാഥ് സിങിൻ്റെ നേതൃത്വത്തിൽ മന്ത്രിമാരുടെ യോഗത്തിൽ ട്രെയിൻ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്ത് നിന്ന് റിപ്പോർട്ടുകൾ പരിശോധിച്ചതിന് ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് രാജ്നാഥ് സിംങ് വ്യക്തമാക്കി. വൈറസ് പടരുന്നത് തടയുന്നതിനായി മാർച്ച് 25 മുതൽ വിമാനസർവ്വീസുകൾ നിർത്തലാക്കിയിരുന്നു. ദേശീയ നിരത്തിൽ പോലും സർവ്വീസുകൾ ആരംഭിക്കുന്നതിൽ ആശങ്ക നിലനിൽക്കുന്നതായാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം പറയുന്നത്.ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തതിനു ശേഷം മാത്രമേ എയർലൈൻസ് ബുക്കിംഗ് തുറക്കാൻ നിർദ്ദേശിക്കുകയുള്ളൂവെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംങ് പുരി ട്വീറ്റ് ചെയ്തു

Leave a Reply