കൊവിഡ് പിടിയിലൊതുങ്ങിയില്ല: ദൈനംദിന നിർദ്ദേശങ്ങളുമായി പുടിൻ

russia


മോസ്കോ: 24 മണിക്കൂറിനിടെ 5000 ത്തോളം രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ദിവസേനെ സർക്കാറിനോട് നിർദ്ദേശങ്ങൾ നൽകാൻ റഷ്യൻ പ്രസിഡൻ്റ് വ്ളാദ്മിർ പുടിൻ. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അനുബന്ധിച്ച് വളരെ കുറച്ച് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന റഷ്യ ഏപ്രിലോടെ നിരക്ക് കുത്തനെ ഉയരുകയായിരുന്നു.
24 മണിക്കൂറിനിടെ 4785 കേസുകളും 373 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
ദിവസം തോറും വൈറസ് ബാധിതരുടെ കണക്ക് ക്രെംലിൻ വെബ്സൈറ്റിൽ പുതുക്കണമെന്നും, പൊതുജനം സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും പുടിൻ അറിയിച്ചു. തലസ്ഥാന നഗരിയായ മോസ്കോയിലാണ് കൂടുതൽ രോഗബാധിതർ ഉള്ളത്. 12.7 ദശലക്ഷം ജനങ്ങളുള്ള മോസ്കോയിൽ മാത്രം ഇന്നലെ 2649 കേസുകളടക്കം 20 754 ആയി ഉയർന്നിറ്റുണ്ട്. നിരക്ക് ഉയരുന്നുണ്ടെങ്കിലും വഷളാവുന്ന തരത്തിലെല്ലന്നും നിയന്ത്രിക്കാൻ കഴിയുമെന്നും മോസ്കോ മേയർ സെർജിയേ സൊബൈൻ വ്യക്തമാക്കിയിറ്റുണ്ട്. മുമ്പത്തേക്കാൾ മെഡിക്കൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിറ്റുണ്ടെന്നും അദ്ധേഹം കൂട്ടി ചേർത്തു. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് റഷ്യൻ അധിക്ര തർ അറിയിച്ചു.

Leave a Reply