തീവ്രവാദ പട്ടികയിലേക്ക് പതിമൂന്ന് പേര്‍ കൂടി

ഈജിപ്ത്: നിരോധിത രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുന്‍ നിയമസഭാംഗം സൈദ് ഇലൈലാമടക്കമുള്ള പതിമൂന്ന് പേരെ ഈജിപ്ത് സര്‍ക്കാര്‍ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. അഞ്ച് വര്‍ഷമാണ് തീവ്രവാദ പട്ടികയുടെ കലാവധിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏകാധിപതി ഹുസ്‌നി മുബാറക്കിനെ പുറത്താക്കിയ 2011 ലെ ജനകീയ വിപ്ലവത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് സൈദ് ഇലൈലാം. ഇദ്ദേഹത്തെ 2019 ജൂണ്‍ മാസത്തില്‍ സീസി ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. ആക്ടിവിസ്റ്റ് കുടിയായ റാമി ഷാത്താണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രമുഖന്‍. മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധം വെച്ച് പുലര്‍ത്തിയെന്ന കുറ്റം പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ബ്രദര്‍ഹുഡിനെ നിയമ വിരുദ്ധ പാര്‍ട്ടിയായി ഈജിപ്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുട്ടുണ്ട്. രാജ്യ താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഇവരോട് ആവശ്യപ്പെട്ടിരുന്നതായി കോടതി വിധി ന്യായത്തില്‍ പറഞ്ഞു.

Leave a Reply