സൗദിയെ അനുമോദിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ്- 19 നേരിടുന്നതിനായി 500 മില്ല്യൺ ഡോളർ സഹായം നൽകിയതിന് സൗദിയെ അനുമോദിച്ച് ലോകാരോഗ്യ സംഘടന. മറ്റു ജി-20 രാജ്യങ്ങൾക്ക് സൗദി ഒരു മാതൃതയാണെന്നും സംഘടന അറിയിച്ചു.
നിലവിലെ ജി- 20 രാജ്യങ്ങളുടെ പ്രസിഡൻറായ സൗദി ഭരണാധികാരിയുടെ കാലോചിത ഇടപെടൽ തീർത്തും പ്രശംസനീയമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ‘ഡോ.ടെഡ്രോസ് അദാനം ഗബ്രിയേസ് പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനായി 500 മില്യൺ ഡോളർ നൽകിയ പവിത്രഗേഹങ്ങളുടെ നടത്തിപ്പുകാരനും സൗദി ജനതയോടും ഞാൻ നന്ദി അർപ്പിക്കുന്നു. മറ്റുളള ജി-20 അംഗങ്ങൾ സൽമാൻ രാജാവിൻ്റെ പാതതുടരുമെന്ന്‌പ്രതീക്ഷിക്കുന്നതായും അദാനം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര സഹകരണം ഊട്ടിയുറപ്പിക്കുന്നതിൻ്റെ ഭാഗമായി കൂടിയാണീ സംഭാവന എന്ന് സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ട്വീറ്റ് ചെയ്തിരുന്നു. സൗദിയെ അഭിനന്ദിച്ച് കൊണ്ട് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ സെക്രട്ടറി ജനറൽ ഡോ യൂസുഫുൽ ഉസൈമീനും എന്ന വരും രംഗത്തെത്തി. സൗദിയുടെ ഭാഗത്ത് നിന്നുള്ള ധനസഹായം മറ്റു അറബ് രാജ്യങ്ങൾക്കും ഒരു മാത്രകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply