റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രം


എല്ലാ സംസ്ഥാനങ്ങളിലെയും റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൂടുതല്‍ കൂട്ടത്തോടെ കഴിഞ്ഞു കൂടുന്നവരായതിനാല്‍ കോവിഡ് വ്യാപനം വേഗത്തിലാവുമെന്ന് കണക്കാക്കിയാണ് നടപടി. തബ് ലീഗ് ജമാഅത്തിന്റെ മതകീയ ചടങ്ങുകളില്‍ ഇവരില്‍ ചിലര്‍ പങ്കെടുത്തിരുന്നുവെന്നും അവരെ ട്രാക്ക് ചെയ്ത് എല്ലാവരെയും പരിശോധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.തെലങ്കാന, ഹൈദ്രാബാദ് എന്നിവടങ്ങളിലെ ക്യാമ്പുകളിലെ അഭയാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 10000 അനൗദ്യോഗിക ക്യാമ്പുകളുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

Leave a Reply