ജനസേവനത്തിനിറങ്ങി സ്വീഡിഷ് രാജകുമാരി

കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ സ്വയം സന്നദ്ധയായി പ്രവർത്തനത്തിറങ്ങിയിരിക്കുകയാണ് സ്വീഡിഷ് രാജകുമാരി സോഫിയ ഹെൽകി വിസ്. സാമൂഹിക അകലം പാലിക്കണമെന്ന തത്വം പൊതുസേവനത്തിന് എതിരായി ഭവിക്കുന്നില്ലെന്നും ഒന്നിച്ച് നിന്ന് പോരാടിയാലേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവൂ എന്നും രാജകുമാരി മാധ്യമങ്ങളോടായി പറഞ്ഞു.
ആശുപത്രികൾ തുറന്നും സന്നദ്ധ സേവകർക്ക് ഭക്ഷണങ്ങൾ പാകം ചെയ്തും ബ്രിട്ടീഷ് രാജകുടുംബം യു കെയിൽ സഹായ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ഇവിടെ ആശുപത്രിയിൽ ഓടി നടക്കുകയാണ് ഈ മുപ്പത്തിയഞ്ചുകാരി. കാൾ ഫിലിപ്പ് രാജകുമാരൻ്റെ ഭാര്യയാണ് സോഫിയ.
ഓൺലൈൻ പരിശീലനത്തെ തുടർന്ന് രാജകുമാരി തൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ തന്നെയാണ് സേവനത്തിനായി ഇറങ്ങിയിട്ടുള്ളത്.മറ്റു സന്നദ്ധ പ്രവർത്തകരെ പോലെ രോഗികളുമായി ഇടപഴകി പ്രവർത്തിക്കില്ല, മറിച്ച് ഡോക്ടർമാർക്ക് വേണ്ട സാമഗ്രികൾ എത്തിച്ച് കൊണ്ടും മറ്റു സേവനങ്ങളിലുമായാണ് രാജകുമാരി പ്രവർത്തിക്കുക എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഹോസ്പിറ്റലിൽ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. എന്നിരുന്നാലും, ഇവിടെ 12500 ഓളം പേര് നിരീക്ഷണത്തിലാണ്

Leave a Reply