നാവിക സേനാംഗങ്ങള്‍ക്ക് കോവിഡ്

മുബൈ: മുബൈയിലെ പതിനഞ്ച് ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മുബൈയിലെ ഐ.എന്‍.എച്ച്.എസ് അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നാവിക സേനാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണ്. ഐ.എന്‍.എസ് ആന്‍ഗ്രയില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് ബാധിച്ചത്. പടിഞ്ഞാറന്‍ പ്രദേശത്തെ നാവിക ഓപ്പറേഷനുകള്‍ ഏകോപിപ്പിക്കുന്ന പ്രദേശമാണ് ആന്‍ഗ്ര. എന്നാല്‍ ഇവര്‍ക്ക് കോവിഡ് ബാധിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ നാവിക സേനാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം മുവ്വായിരം പിന്നിട്ടു.

Leave a Reply