നസീ‍ർ വാടാനപ്പളളി, രോഗമുക്തനായി ആശുപത്രി വിട്ടു

കോവിഡ് 19 ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുഎഇയിലെ സാമൂഹ്യപ്രവർത്തന്‍ നസീ‍ർ വാടാനപ്പളളി ആശുപത്രി വിട്ടു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ആശുപത്രി വിട്ടത്.രണ്ട് തവണ ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവ് ആയിരുന്നു പരിശോധനാ ഫലം. പതിനാലു ദിവസത്തെ ചികിത്സയ്ക്കൊടുവില്‍ രോഗമുക്തനായ നസീ‍ർ വാടാനപ്പളളിയെ ദുബൈ വിപിഎസ് മെഡിയോർ ആശുപത്രിയിലെ ഡോക്ടമാരും ജീവനക്കാരും സന്തോഷത്തോടെയാണ് വിട്ടയച്ചത്.

Leave a Reply