പിടിതരാതെ ധാരാവി: കോവിഡ് ബാധിതരുടെ എണ്ണം നൂറ് പിന്നിട്ടു

മുബൈയിലെ ധാരാവി ചേരിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 101 ആയി. ഇന്നലെ മാത്രം പതിനഞ്ചോളം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ പത്ത് പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. മതുംഗ, മുസ്‌ലിം നഗ്രണ്ട് എന്നിവിടങ്ങളില്‍ ഇന്നലെ മൂന്ന് വീതം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 62 വയസ്സുള്ള രോഗി ആശുപത്രിയില്‍ വെച്ച് മരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എട്ട് ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് ധാരാവി. ആയതിനാല്‍ തന്നെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ സാമൂഹിക അകലം പാലിക്കല്‍ ഫലപ്രദമാവുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് ഹോട്ട്‌സ്‌പ്പോട്ട് വിഭാഗത്തില്‍ ധാരാവിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്.

Leave a Reply