വിദ്യാർത്ഥികളുമായി വന്ന ബസുകൾ യു പിയിലേക്ക് തിരിച്ച് വിട്ട് രാജസ്ഥാൻ

ജാൻസി: യുപിയിൽ നിന്ന് വന്ന 100 ഓളം ബസ്സുകൾ തിരിച്ചയച്ച് രാജസ്ഥാൻ . വിദ്യാർത്ഥികളുമായി വന്ന ബസ്സുകളെയാണ് രാജസ്ഥാൻ ഗവൺമെൻ്റ് തിരിച്ചയച്ചത്. കൊ വിഡ് വ്യാപനം തടയുന്നതിനായി രാജ്യമൊട്ടുക്കും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ യുപിയിൽ നിന്നും മുഖ്യമന്ത്രി ആദിത്വനാഥ് തന്നെ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കി കൊടുത്തത് വിമർശനങ്ങൾക്ക് ഇടവരുത്തിയിറ്റുണ്ട്. ആരോഗ്യനില പരിശോധിക്കാതെ വിദ്യാർത്ഥികളെ സംസ്ഥാനത്ത് പ്രവേശിപ്പിക്കുന്നത് ഗുരുതര വീഴ്ചകൾക്ക് കാരണമാവാൻ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് തിരിച്ചയച്ചത്.
ആഗ്രയിൽ നിന്ന് 200 ഉം, ജാൻസിയിൽ നിന്ന് 100 ബസുകളായിരുന്നു വെള്ളിയാഴ്ച യോഗി ആദിത്യനാഥ് രാജസ്ഥാനിലെ കോട പ്രദേശത്തേക്ക് കയറ്റി വിട്ടത്. സംസ്ഥാനത്തെ നിരവധി സർക്കാർ സ്ഥാപനങ്ങൾ ഉള്ള സ്ഥലമാണ് കോട .രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 1000 ത്തോളം വിദ്യാർത്ഥികളാണ് കോടയിൽ പഠിച്ച് കൊണ്ടിരിക്കുന്നത്. ലോക് ഡൗണ് കാരണം പരീക്ഷ എഴുതാനാവാതെ വലയുകയാണ് വിദ്യാർത്ഥികൾ . കോടയിൽ നിലവിൽ 6 ഓളം വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ പുറത്ത് നിന്ന് വരുന്നവരെ കർശനമായി പരിശോധന വിധേയമാക്കിയതിന് ശേഷമേ കടത്തിവിടുകയുള്ളൂ എന്ന തീരുമാനത്താലാണ് ബസുകൾ തിരിച്ച് വിട്ടതെന്ന് അധിക്ര തർ അറിയിച്ചു.
തിരിച്ച് വരുന്ന വിദ്യാർത്ഥികളെ പരിശോധന വിധേയമാക്കിയതിനു ശേഷമേ നാട്ടിലേക്കയക്കുകയുള്ളൂ.
യോഗി ആദിത്വനാദിൻ്റെ തീരുമാനം ലോക് ഡൗൺ നിയമങ്ങളെ മറികടന്നിറ്റുള്ള താണെന്നും, ഈ അവസരത്ത് പുറത്തിറങ്ങാതെയാണ് നോക്കേണ്ടതെന്നും ബീഹാർ ചീഫ് മിനിസ്റ്റർ നിതീഷ് കുമാർ പറഞ്ഞു.

Leave a Reply