റമദാനില്‍ മസ്ജിദുല്‍ അഖ്‌സ അടച്ചിടും

വൈറസ് വ്യാപനം മൂലം റമദാനില്‍ മസ്ജിദുല്‍ അഖ്‌സ അടച്ചിടുന്നു. ജെറുസേലം ഇസ്്ലാമിക് വഖ്ഫ് കൗണ്‍സിലാണ് പളളി അടച്ചിടുന്നതായി അറിയിച്ചത്.
പളളി അടച്ചിടുന്നത് വേദനാജനകമാണെന്നും വിശ്വാസികള്‍ തങ്ങളുടെ സുരക്ഷയോര്‍ത്ത് വീടുകളില്‍ നിന്ന് ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ജൂതമതം, ക്രിസ്ത്യാനിറ്റി, ഇസ്ലാം എന്നീ മൂന്ന് മതങ്ങളുടെ ആരാധനാകേന്ദ്രമായതിനാല്‍ ജെറുസലേമില്‍ എല്ലാ മതങ്ങളും ശക്തമായ നയന്ത്രണങ്ങളിലാണ് കര്‍മ്മങ്ങള്‍ നടത്തുവാന്‍ അനുമതി നല്‍കുന്നത്.
ഇസ്രയേലില്‍ ഇതുവരെ 126000 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 140 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. പലസ്ഥീനില്‍ വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലുമായി 2 മരണങ്ങളും 400 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാസയിലെ എല്ലാ പളളികളും മാര്‍ച്ച് 25 മുതല്‍ അടഞ്ഞു കിടക്കുകയാണ്‌

Leave a Reply