രണ്ടാം കിട വെൻറിലേറ്ററുകൾ ഇറക്കുമതി ചെയ്യും

ന്യൂഡൽഹി: കൊവിഡ്- 19 പകർച്ചവ്യാധി ദൈനം ദിനം വർദ്ധിച്ച് വരുന്നത് പരിഗണിച്ച് രണ്ടാം കിട വെൻ്റിലേറ്ററുകളും ഇറക്കുമതി ചെയ്യാൻ ഇന്ത്യ അംഗീകരിച്ചു. നിലവിൽ രോഗികളെ ചികിത്സിക്കാൻ വേണ്ടത്ര വെൻ്റിലേറ്ററുകൾ ഇല്ലാത്തതിനാലാണ് ഗവൺമെൻ്റ് താൽകാലികമായി വിലക്ക് നീക്കിയത്.
2020 സെപ്റ്റംബർ 30 വരെ ഹോസ്പിറ്റലുകൾക്ക് രണ്ടാം കിട വെൻ്റിലേറ്ററുകളും, ഇറക്കുമതി ചെയ്തതിനു ശേഷം അനുമതി കിട്ടാത്തതുമായ വെൻറിലേറ്ററുകളും ഉപയോഗിക്കാവുന്നതാണ്.
അപകടകരമായതും, ഉപയോഗിച്ച് കഴിഞ്ഞതുമായ മെറ്റീരിയലുകള്‍ ഇറക്കുന്നതിനു ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. വെൻറിലേറ്ററുകൾ പോലോത്ത ചികിത്സ സാമഗ്രികൾ കൂടുതൽ ശ്രദ്ധ പുലർത്തിയാണ് ഇറക്കുമതി ചെയ്തിരുന്നത്.

രണ്ടാം കിട വെൻ്റിലേറ്ററുകളെ നിസ്സാരമായി കാണേണ്ടതില്ലെന്നും ഉപയോഗിക്കാനാവുന്ന നല്ല ഉപകരണങ്ങള്‍ മാത്രമെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.
പകർച്ചവ്യാധിയുടെ തുടക്കസമയത്ത് തന്നെ മഹീന്ദ്ര, ജനറൽ മോട്ടേർസ് പോലോത്ത കമ്പനികൾ ചികിത്സ സാമഗ്രികൾ നിർമിക്കാൻ തയ്യാറാണെന്നറിയിച്ചിരുന്നു. ഇതിനിടയിലാണ് സർക്കാർ പുതിയ ഒരു നീക്കത്തിന് മുന്നിടുന്നത്.

Leave a Reply