കോവിഡ് 19 ബാധിച്ച് സൗദിയില്‍ ഇന്ന് നാലു പേര് മരണപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 87 ആയി. ഇന്ന് രാജ്യത്ത് 762 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു രാജ്യത്ത് ഏറ്റവുംകുടുതല്‍ പേർക്ക് കവിഡ് ബാധ സ്ഥിരീകരിക്കുന്നത് ഇന്നാണ് രോഗം ബാധിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്. മക്ക (325)മദീന (197)ജിദ്ദ (142)ഹുഫൂഫ് (35)റിയാദ് (24)ദമ്മാം (18)എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതോടെ ആകെ രോഗ ബാധിതരുടെ ഏണ്ണം.7142 ആയി ഇന്ന് .59 പേര് രോഗ മുക്തി നേടി ആകെ 1049 പേര് ഇതോടെ രോഗ മുക്തി നേടി .പ്രതിരൊധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സാംത ,അല്‍ ദാഇര്‍ എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ കര്‍ഫ്യു 24 മണികൂര് ഏർപെടുത്തി.നേരത്തെ കര്‍ഫ്യുവില്‍ ഇളവുള്ള സ്ഥലങ്ങളില്‍ അത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
