ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണവുമായി ചെൽസി

വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സഹായകരായി എത്തുന്ന ബ്രിട്ടീഷ് ദേശീയ ആരോഗ്യ പ്രവർത്തകർക്ക് (NHS) 78000 സൗജന്യ ഭക്ഷണ കിറ്റുകളുമായി പ്രീമിയർ ലീഗ് ക്ലബ് ചെൽസി എഫ് സി. വിശ്രമമില്ലാതെ ദീർഘനേരം ആശുപത്രികളിൽ സേവനമനുഷ്ടിക്കുന്ന എൻഎച്ച്എസ് പ്രവർത്തകർക്ക് മുഴുവൻ സഹായവും വാഗ്ദദം ചെയ്തിരിക്കുകയാണ് നീലപ്പട .
സമൂഹത്തിലെ പ്രശ്ന പരിഹാരത്തിനായി നിലകൊള്ളുന്ന ഞങ്ങൾ, ഇത്തരമൊരു സാഹചര്യത്തിലും കൂടെ നില്‍ക്കല്‍ അനിവാര്യണെന്ന്‌ചെൽസി ചെയർമാൻ ബ്രൂസ് ബക്ക് വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡ്‌ തങ്ങളുടെ സ്റ്റേഡിയം എൻഎച്ച്എസ് പ്രവർത്തനങ്ങൾക്ക് വിട്ട് നൽകിയതിനു പിന്നാലെയാണിത്.
കഴിഞ്ഞ മാസം പ്രീമിയർ ലീഗ് മത്സരങ്ങൾ താൽകാലികമായി നിർത്തിവച്ചതോടെ ചെൽസി അവരുടെ സ്റ്റാംഫോർഡ് ബ്രിഡ്ജ സ്റ്റേഡിയത്തിലെ ഒരു ഹോട്ടൽ ആരോഗ്യ പ്രവർത്തകർക്ക് തുറന്ന് കൊടുത്തിട്ടുണ്ടായിരുന്നു.
ഇനിയും ചാരിറ്റബൾ വർക്കുമായി മുന്നോട്ട് നീങ്ങുമെന്ന് ബ്രൂസ് ബക്ക് കുട്ടിച്ചേർത്തു.

Leave a Reply