ചൈനീസ് മെഡിക്കൽ സംഘം സൗദിയിൽ

യിഞ്ചുവാൻ: ചൈനയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്വയം ഭരണ പ്രദേശമായ നിൻഗ്സിയയയിൽ നിന്നും 8 അംഗ മെഡിക്കൽ സംഘം റിയാദിലെത്തിച്ചേർന്നു. കൊറോണ പകർച്ചവ്യാധിയെ പ്രതിരോധിക്കാനായാണ് ഇവർ എത്തിച്ചേർന്നതെന്ന് സൗദി ഗവൺമെൻ്റ് അറിയിച്ചു.
കൊവിഡ്- 19 പൊട്ടി പുറപ്പെട്ടതിനു ശേഷം സൗദിയും ചൈനയും തമ്മിലുള്ള ബന്ധം ദൃഢപ്പെട്ടിട്ടുണ്ടെന്നും, പകർച്ചവ്യാധിയെ നേരിടുന്നതിലുള്ള ഇരു രാജ്യങ്ങളുടെയും കൈകോർത്തുള്ള ചലനം മറ്റു രാഷ്ട്രങ്ങൾക്ക് മാതൃകാപരമാണെന്നും, അതിൻ്റെ ഒരു ഭാഗമായിട്ടാണ് മെഡിക്കൽ സംഘത്തെ അയച്ചതെന്നും റിയാദിലെ ചൈനീസ് അംബാസഡർ ചെൻ വെയ്ക്കിംഗ് വാർത്താ മാധ്യമങ്ങളോട് പങ്ക് വെച്ചു .
ചൈനയിൽ വൈറസ് പൊട്ടി പ്പുറപ്പെട്ടപ്പോൾ സൗദി നൽകിയ സഹായത്തിനും പിന്തുണയ്ക്കും ചൈനീസ് ഗവൺമെൻ്റ് നന്ദി അറിയിച്ചിരുന്നു. സൗദിയിൽ നിന്ന് പകർച്ചവ്യാധി തുടച്ച് നീക്കുന്നതിനാവശ്യമായ മുഴുവൻ സഹായങ്ങളും നൽകുമെന്നും അതിന് ഒരു തുടക്കം മാത്രമാണിതെന്നും ചെൻ പറഞ്ഞു. തീർച്ചയായും വിജയത്തിലെത്തിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് ചെൻ വ്യക്തമാക്കി.

Leave a Reply