‘ ലുഡോ’ കളിച്ചുകൊണ്ടിരിക്കെ തുമ്മിയതിന് യുവാവിന് വെടിയേറ്റു

കൊറോണ കാലത്ത് തുമ്മല്‍ പോലും ഭീതി പരത്താനിടയാക്കുമെന്ന് തെളിയിക്കുകയാണ് ഗ്രൈറ്റര്‍ നോയിഡ. ലുഡോ ഗെയിം കളിച്ചുകൊണ്ടിരിക്കെ തുമ്മിയതിന് യുവാവിനെ സഹ കളിക്കാരന്‍ വെടിവെച്ചു. ഗ്രൈറ്റര്‍ നോയിഡയിലെ ചാര്‍ച്ച പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദയാനഗര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച്ചയായിരുന്നു സംഭവമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

പ്രശാന്ത് സിംഗ് എന്ന യുവാവിനാണ് വെടിയേറ്റത്. ആശുപതിയില്‍ കഴിയുന്ന ഇദ്ദേഹം അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.എന്നാല്‍ വെടിവെച്ച ജൈ വീര്‍ സിംഗിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. കളിച്ചുകൊണ്ടിരിക്കെ പ്രശാന്ത് മനപൂര്‍വം തുമ്മുകയാണെന്ന് ആരോപിച്ച് ജൈ വീര്‍ സിംഗ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply