കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ഡൗണിലൂടെ സാധിക്കില്ല -രാഹുല്‍ ഗാന്ധി

കോവിഡിനെ പ്രതിരോധിക്കാന്‍ പരിശോധന കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി. കൊറോണയെ തുരത്തേണ്ടത് ലോക്ഡൗണിലൂടെയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ ലോക്ഡൗണിലൂടെ സാധിക്കില്ല, ചുരുങ്ങിയ സമയത്തേക്ക് കൊറോണയെ തടയല്‍ മാത്രമാണ് ലോക്ഡൗണിലൂടെ സാധ്യമാവുന്നത്. സ്രവ പരിശോധന കര്‍ശനമാക്കുന്നതിലുടെ മാത്രമെ കോവിഡ് ഭീതി ഒഴിവാക്കാനാവൂ- രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇതൊരു വിമര്‍ശനമല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഭൂത കാലത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല, മറിച്ച് നമ്മുടെ മൂലധനം കാര്യക്ഷമമായി വിനിയോഗിക്കപ്പെണ്ടേതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ കൈമാറണം.തൊഴിലില്ലായ്മയുടെ ആദ്യ സൂചനകളാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.ആയതിനാല്‍ തന്നെ ജന ജീവിതം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം, സാമ്പത്തിക മേഖലയെ തകര്‍ക്കരുത്. സംസ്ഥാനങ്ങളുമായി വിശദമായ രീതിയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply