ദരിദ്ര രാജ്യങ്ങൾ വർഷാവസാനം വരെ കടങ്ങൾ വീട്ടേണ്ടതില്ല : ജി-20


മെയ് – 1 മുതൽ വർഷാവസാനം വരെ ദരിദ്ര രാജ്യങ്ങൾ കടങ്ങൾ വീട്ടേണ്ടതില്ലെന്ന് ജി-20 സാമ്പത്തിക വിദഗ്ദർ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തും ചില സ്വകാര്യ ഗ്രൂപ്പുകളുടെ ആശ്വാസ സമീപനങ്ങളും കൊണ്ടാണ്‌ പുതിയ തീരുമാനമെന്നും വിദഗ്ദർ കൂട്ടിച്ചേർത്തു.
തിരിച്ചടവുകളും പലിശാ നിരക്കും മരവിപ്പിക്കുന്നതിലൂടെ രാജ്യങ്ങൾക്ക് അവരുടെ ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൊറോണ പകർച്ചവ്യാധിയെ നേരിടുന്നതിനുളള ഉത്തമ സമീപനമാകുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽജദാൻ പറഞ്ഞു.
ഈ വർഷത്തെ ജി-20 സൗദി അറേബ്യയിൽ വെച്ചാണ് നടക്കുന്നത്‌.
നിലവില്‍ ലോക ബാങ്കിനും ഐ എം എഫിനും എൈക്യരാഷ്ട്ര സഭ
ദരിദ്ര രാജ്യങ്ങളെന്നു വിശേഷിപ്പിച്ചവര്‍ക്ക് മാത്രമാണ്.
1930-നു ശേഷം ലോകം നേരിടാനുള്ള വലിയൊരു സാമ്പത്തിക തകർച്ചയെ നികത്താനെന്നോണമാണ് ഇത്തരമൊരുനീക്കം .
നിലപാടിനെ പ്രശംസിച്ച് കൊണ്ട് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.ഇത് അന്താരാഷ്ട്ര ഐക്യദാർഢ്യത്തിൻ്റെ അടയാളമാണെന്ന്‌ ജർമ്മൻ ധന മന്ത്രി ഒലാഫ് ഷോൾസ് വിശേഷിപ്പിച്ചു. ഇത് ആരോഗ്യമേഖലയെ പരിപോഷിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ധേഹം കുട്ടിച്ചേർത്തു. ഐഎംഎഫ് ഡയറക്ടർ കൃസ്റ്റലിന ജോർജിവ, ലോകബാങ്ക് പ്രസിഡൻ്റ് ഡേവിഡ് മൽപാസ് എന്നിവരും ഈ നീക്കം അനിവാര്യമായിരുന്നുവെന്ന് വ്യക്തമാക്കി.

Leave a Reply