2 മില്യണും കടന്ന് കൊറോണ വൈറസ്

ലോകത്ത് കൊവിഡ്- 19 ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു, ഒന്നര ലക്ഷത്തോളം ആളുകൾ ഇതിനോടകം മരിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് ബാധിതതര്‍ ഏറ്റവും കൂടുതല്‍ അമേരിക്കയാണുള്ളത് . 609,685 ആളുകളാണ് നിലവിൽ അമേരിക്കയിൽ മാത്രം രോഗബാധിതരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2600 ആളുകളാണ് അമേരിക്കയിൽ രോഗം ബാധിച്ച് മരിച്ചത്. 28000 മരണങ്ങളാണ് ഇതുവരെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 40% വും ന്യൂയോർക്കിലാണ്.
സപെയ്നിൽ 1.7 ലക്ഷവും ഇറ്റലിയിൽ 1.6 ലക്ഷവുമാണ് കൊവിഡ്- 19 ബാധിതരുടെ നിരക്ക്. അമേരിക്കക്ക് ശേഷം ഈ രണ്ടു രാജ്യങ്ങളിലായാണ് കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മിക്ക യൂറോപ്പ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോൾ ലോക സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാവുമെന്നാണ് കണക്ക് കൂട്ടുന്നത്.
ഇതിനിടെ ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നൽകാനാവില്ലെന്ന അമേരിക്കയുടെ നയം കൂടുതൽ വിമർശനത്തിനിട വരുത്തിയിറ്റുണ്ട്. ഇന്ത്യ ,ജർമനി പോലുള്ള രാജ്യങ്ങളിൽ നിലവിലുള്ള ലോക് ഡൗണിൽ ഇളവുകൾ വരുത്തുന്നുണ്ട്.

Leave a Reply