സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ സാധ്യത ?

സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും. കോവിഡ് മൂലം അവതാളത്തിലായ സാമ്പത്തിക മേഖലയെ വീണ്ടെടുക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.ചര്‍ച്ചകള്‍ അവസാനിച്ചാല്‍ പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇകോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ചെറുകിട വ്യവസായ മേഖലയില്‍ മാത്രം 15000 കോടി രൂപയുടെ പദ്ധതികള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാക്കേജ്. കോവിഡ് മൂലം ചെറുകിട വ്യവസായ സംരഭങ്ങള്‍ ഏറെ ദുഷ്‌കരമായാണ് മുന്നോട്ട് പോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് നേരിട്ട് പണം നല്‍കല്‍ ഉള്‍പ്പെടെയുള്ള 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു.

വിവിധ മന്ത്രാലയങ്ങളുമായി ധനകാര്യ മന്ത്രി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കയറ്റുമതി, ടൂറിസം, വ്യോമായനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കോവിഡ് മൂലം ഏറെ പ്രതിസന്ധിയിലാണെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്കിയിരുന്നു.

Leave a Reply