റോഹിഗ്യന്‍ ബോട്ട് ബംഗ്ലാദേശ് അധികൃതര്‍ പിടിച്ചെടുത്തു: 28 പേര്‍ മരിച്ചു


രണ്ട് മാസം കടലില്‍ അലഞ്ഞ റോഹിഗ്യന്‍ ബോട്ട് ബംഗ്ലാദേശ് അധികൃതര്‍ പിടിച്ചെടുത്തു. എന്നാല്‍ കപ്പലില്‍ 24 പേര്‍ മരണപ്പെട്ടിതായും 396 പേരെ രക്ഷപ്പെടുത്തിയതായും ബംഗ്ലാദേശ് കോസ്റ്റ് ഗാര്‍ഡ് റോയിട്ടേഴ്‌സിനോടായി പറഞ്ഞു. മലേഷ്യന്‍ തീരം ലക്ഷ്യം വച്ച് വന്ന റോഹിഗ്യന്‍ ബോട്ടാണ് ഭക്ഷണപാനീയങ്ങളില്ലാതെ രണ്ട് മാസത്തോളം കടലില്‍ അലഞ്ഞത്.
രക്ഷപ്പെടുത്തിയവരെ തിരിച്ച് മ്യാന്‍മറിലേക്ക് തിരിച്ചയക്കാനാണ് തീരുമാനമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.രക്ഷപ്പെടുത്തിയവരില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍.
റോഹിംഗ്യകളെ മനുഷ്യരായി പോലും മ്യാന്‍മര്‍ ഗവണ്‍മെന്റ് പരിഗണിക്കാത്തതിനാലാണ് കൂടുതലായും പാലായനം നടക്കുന്നതെന്ന് യുഎന്‍ മുമ്പേ അറിയിച്ചിരുന്നു. വീണ്ടും മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഏപ്രില്‍ 5 ന് മലേഷ്യ 200ലധികം റോഹിംഗ്യ ളുമായി വന്ന ബോട്ട് തിരിച്ചയച്ചത് തന്നെ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിലവിലെ ആരോഗ്യ പ്രശനങ്ങളെ മുന്‍നിര്‍ത്തിയാണ് അവരെ തിരിച്ചയക്കുന്ന തീരുമാനത്തിലെത്തിയതെന്ന് ബംഗ്ലാദേശ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply