യു കെയിലേക്ക് മൂന്നുമില്ല്യൺ പാരസെറ്റമോൾ ഇറക്കുമതി ചെയ്യും.

ലണ്ടൻ: വർദ്ധിച്ച് വരുന്ന കൊവിഡ് – 19 നെ പ്രതിരോധിക്കാനായി ഇന്ത്യയിൽ നിന്ന് മൂന്നുമില്ല്യൺ പാരസെറ്റാമോൾ യൂണിറ്റ് യു കെയിലേക്ക് ഇറക്കുമതി ചെയ്യുന്നതായി യു കെ വിദേശമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയുമായി ഒന്നുകൂടി ചർച്ച ചെയ്ത് അടുത്ത രണ്ടാഴ്ചക്കിടെ ഇറക്കുമതി ചെയ്ത് യു കെ മാർകറ്റിൽ ലഭ്യമാക്കുമെന്ന് യു കെ ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കൊവിഡ് – 19 അതിൻ്റെ പരമഘട്ടത്തിലാണെന്നും പെട്ടന്ന് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കണമെന്നും, അതിനു വേണ്ടിയാണ് ഇങ്ങനെ ഒരു നീക്കമെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.
നിലവിൽ 90,000-ത്തിലധികം കേസുകളാണ് യു കെയിൽ റിപ്പോർട്ട് ചെയ്തിറ്റുള്ളത്. ഇത് ഇനിയും കൂടുമെന്ന ലോകാരോഗ്യ സംഘടനയുടെ വാക്ക് മുഖവിലക്കെടുത്താണ് ഈ ഒരു തീരുമാനമെന്ന് യു കെ ഉദ്യോഗസ്ഥർ വാർത്താ മാധ്യമങ്ങളെ അറിയിച്ചു.
ഏപ്രിൽ മാസം തുടക്കത്തിൽ തന്നെ പാരസെറ്റാമോൾ, ഹൈഡ്രോക്സയ്ക്ലോറയ്ൻ തുടങ്ങിയവ ഇന്ത്യ വൈറസ് ബാധിത രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിനെ തുടർന്നാണ് യു കെ യും ആവിശ്യമുന്നയിച്ചത്.

Leave a Reply