വൈറസ് ഭീതിക്കിടയിലും സൗത്ത് കൊറിയ പോളിംഗ് ബൂത്തിലേക്ക്


സിയോൾ: കൊറോണ പകർച്ചവ്യാധിക്കിടെ ദേശീയ തെരെഞ്ഞെടുപ്പുമായി സൗത്ത് കൊറിയ. കർശന സുരക്ഷാമാർഗനിർദേശങ്ങളിലൂടെയാണ് ഇന്ന് സൗത്ത് കൊറിയയിൽ പാർലമെൻ്റ്രറി വോട്ടെടുപ്പ് നടക്കുന്നത്.
പുലർച്ചെ 6 മണി മുതൽ 14000 ത്തോളം പോളിംഗ് ബൂത്തുകളാണ് തുറന്ന് പ്രവർത്തിച്ചത്. പോളിംഗ് ബൂത്തുകൾ അണുവിമുക്തമാക്കി യും , വോട്ടർമാർക്ക് മാസ്ക്കും ഗ്ലൗസും നിർബന്ധമാക്കിയും , ശരീരതാപനില 37.5 സെൽഷ്യസിൽ കൂടുതലുള്ളവർക്ക് പ്രത്യേക ബൂത്തുകളുമൊരുക്കിയാണ് സൗത്ത് കൊറിയ ബൂത്തിലേക്ക് നീങ്ങിയത്. ബൂത്തുകൾക്ക് പരിസരത്ത് കൈ കഴുകാനുള്ള സൗകര്യവുണ്ട്.
പകർച്ചവ്യാധി വന്നതിനു ശേഷം വോട്ടിംഗ് നടത്തുന്ന ആദ്യ രാഷ്ട്രമാണ് സൗത്ത് കൊറിയ . മറ്റു പല രാജ്യങ്ങളും വോട്ടിംഗ് നീട്ടിവെക്കുകയാണ് ചെയ്തത്.
വൈറസ് പടർന്നപ്പോൾ മുഴുവൻ ജനങ്ങളേയും പരിശോധനാ വിധേയമാക്കി വേണ്ട വിധം മുൻകരുതൽ എടുത്ത രാഷ്ട്രങ്ങളിൽ ഒന്നാണ് സൗത്ത് കൊറിയ . 10 564 കേസുകൾ ഉണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കിയതാട്ടുണ്ടെന്ന് അധിക്രതർ അറിയിച്ചു.

Leave a Reply