സൗദിയില്‍ പുതിയ 493 കോവിഡ് കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 493 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5862 ആയി ഉയര്‍ന്നു. ഇന്ന് ആറ് രോഗബാധിതര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 79 ആയി. 931 രോഗികകള്‍ക്ക് ഇത് വരെ രോഗം ഭേദമായി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലും ഹുഫൂഫിലും ദമ്മാമിലുമാണ്. ഇന്നലെയും ഇന്നുമായി ദമ്മാമില്‍ പൊസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. മദീനയില്‍ 109 കേസുകളും ഹുഫൂഫില്‍ 86 കേസുകളും ദമ്മാമില്‍ 84 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 1,592 രോഗബാധിതരുളള തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 402 രോഗമുക്തിയും നാല് മരണവും ഇതുവരെ റിയാദില്‍ റിപ്പോര്‍ട്ട് ചെയ്തതു. രോഗമുക്തി ഏറ്റവും കുറവും മരണം കൂടുതലും മദീനയിലാണ്. 31 രോഗികള്‍ മരിച്ചപ്പോള്‍ 11 രോഗികള്‍ മാത്രമാണ് സുഖം പ്രാപിച്ചത്.

Leave a Reply