സാമ്പത്തിക മാന്ദ്യം വിളിപ്പാടകലെ ?

2020-2021 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 1.9 ശതമാനമായി കുറയുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര നാണയ നിധി. കോവിഡ് മൂലം 1930 ലെ സാമ്പത്തിക തകര്‍ച്ചക്ക് സമാനമായ മാന്ദ്യമാണ് ലോക രാജ്യങ്ങളെ കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

1991 ലെ സാമ്പത്തിക ഉദാരവത്കരണത്തിന് ശേഷമുള്ള ഏറ്റവും മേശമായ സാമ്പത്തിക വളര്‍ച്ചയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യക്ക് നേടാനാവുക .എന്നിരുന്നാലും അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന രണ്ട് സാമ്പത്തിക ശക്തികളില്‍ ഒന്ന് ഇന്ത്യയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ചൈനക്കും ഇന്ത്യക്കും മാത്രമാണ് നേരിയ സാമ്പത്തിക നേട്ടം കൈവരിക്കാനാവുക. 2020-ലെ ആഗോള സാമ്പത്തിക വളര്‍ച്ച 3 ശതമാനമായി കുറയും. വളരെ ചുരുങ്ങിയ സമയ പരിധിക്കുള്ളിലാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്.2020 ജനുവരിയില്‍ വളര്‍ച്ച നിരക്ക് 6.3 ശതമാനമായിരുന്നുവെന്നും ഐ.എം.എഫ് മേധാവി ഗീത ഗോപിനാഥ് പറഞ്ഞു. 2020 ന്റെ രണ്ടാം പാദത്തില്‍ കോവിഡ് ഭീതി ഒഴിയുകയാണെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമായി വര്‍ധിക്കുമെന്നും ഗീത ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു

Leave a Reply