രണ്ട് മില്യണ്‍ പിന്നിട്ട് കോവിഡ് രോഗബാധിതര്‍: അമേരിക്കയില്‍ ഇന്നലെ മരിച്ചത് 2407 പേര്‍

ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് മില്യണ്‍ പിന്നിട്ടു.ഇന്നലെ മാത്രം 73729 കോവിഡ് പോസിറ്റീവ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ രോഗ ബാധിതരും മരിച്ചവരുമുള്ളത് അമേരിക്കയിലാണ്. 26945 പേര്‍ക്ക് ഇന്നലെ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചു.2407 കോവിഡ് ബാധിതരാണ് ഇന്നലെ മാത്രം അമേരിക്കയില്‍ മരിച്ചത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയാറായിരം പിന്നിട്ടു. ഇറ്റലിയില്‍ 2972 കേസുകള്‍ പുതുതായി സ്ഥിരീകരിച്ചു. 602 പേര്‍ക്ക് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടമായി. ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊന്നായിരം കവിഞ്ഞു.

സ്‌പെയിനില്‍ മരണ നിരക്ക് അല്പം കുറഞ്ഞത് ആശ്വാസത്തിന് വക നല്കുന്നുണ്ട്. 499 പേര്‍ക്കാണ് ഇന്നലെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.എന്നാല്‍ ബ്രിട്ടനിലും,ഫ്രാന്‍സിലും രോഗം ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ബ്രിട്ടനില്‍ 5252 പേര്‍ക്കും ഫ്രാന്‍സില്‍ 6524 പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ മരണ സംഖ്യ 15729 ആയി. ഇന്ത്യയില്‍ 1034 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം പതിനൊന്നായിരം പിന്നിട്ടു. 393 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്.

Leave a Reply