പുതിയ രണ്ട് വാക്സിനുകളുടെ പരീക്ഷണത്തിനായി ചൈന

ബെയ്ജിംങ്ങ്: കൊവിഡ്- 19 വീണ്ടും വ്യാപിക്കുന്നത്‌ തടയുന്നതിനായി, രണ്ട് വാക്സിനുകൾ പരീക്ഷണാർത്ഥം മനുഷ്യരിൽ പ്രയോഗിക്കാൻ ചൈന അനുമതി നൽകി.
ബീജിംഗ് ആസ്ഥാനമായുള്ള സിനോവാക് ബയോടെക്കിന്റെ യൂണിറ്റും സർക്കാർ ഉടമസ്ഥതയിലുള്ള ചൈന നാഷണൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ടുകളും ചേർന്നാണ് പരീക്ഷണാത്മക വാക്സിനുകൾ വികസിപ്പിച്ചതെന്ന് സംസ്ഥാന വാർത്താ ഏജൻസി സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു.
മനുഷ്യരിൽ പരിശോധിക്കാനുള്ള മുഴുവൻ തയ്യാറെടുപ്പുകളും തകൃതിയായി നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം, അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസസും ബയോടെക് കമ്പനിയായ കാൻസിനോ ബയോയും വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ മനുഷ്യരിൽ പ്രയോഗിക്കാൻ ചൈന അനുമതി നൽകിയിരുന്നു. യു എസ് മയക്കുമരുന്ന് കമ്പനിയായ മെഡേണ കണ്ടെത്തിയ പുതിയ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി നൽകിയതിനു തൊട്ടുപിന്നാലെയാണ് ചൈനയും അനുമതി നൽകിയത്.
നിലവിൽ ചൈന വൈറസ് പ്രതിരോധനാർത്ഥം മൂന്നു മരുന്നുകൾ പരീക്ഷിക്കുന്നുണ്ടെന്നും നല്ല റിസള്‍ട്ടുകളാണെങ്കില്‍ വൻതോതിൽ നിർമിച്ച് കയറ്റുമതി ചെയ്യുമെന്നും ചൈന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
500-ലധികം ആളുകൾ സ്വമേധയാ പരിശോധനയ്ക്ക് തയ്യാറായി മുന്നോട്ട് വന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പരിശോധനയ്ക്കായി പുതുതായി ഐസലേഷൻ ക്യാമ്പുകൾ നിർമിക്കുന്നതായും അധികത്രർ അറിയിച്ചു.

Leave a Reply