ഏപ്രീല്‍ 20 നു ശേഷം ലോക്ക് ഡൗണില്‍ ചില ഇളവുകള്‍

രണ്ടാം ഘട്ട ലോക്ഡൗണില്‍ ഏപ്രീല്‍ 20 നു ശേഷം ചില ഇളവുകള്‍. മെയ് 3 വരെ പൊതുയിടങ്ങളും അടച്ചിടുമെങ്കിലും ചില ഇളവുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനും വിലക്കുണ്ട്.


രണ്ടാം ലോക്ഡൗണിലെ പ്രധാന നിര്‍ദേശങ്ങള്‍

 1. തിയേറ്റര്‍, ബാറുകള്‍, ഷോപ്പ്ിന്‍ മാളുകള്‍ എന്നിവ അടഞ്ഞു കിടക്കും.
 2. ആരാധനാലയങ്ങള്‍ തുറക്കരുത്.
 3. പൊതു ഗതാഗത സംവിധാനങ്ങള്‍ അനുവദിക്കില്ല. സ്വകാര്യവാഹനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം.
 4. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോച്ചിംഗ് സെന്ററുകള്‍ എന്നിവ അടഞ്ഞു കിടക്കും.
 5. ഗോശാലകളും മറ്റു മൃഗസംരക്ഷണകേന്ദ്രങ്ങളും തുറക്കാം.
 6. കോഴി, മത്സ്യം,ക്ഷീര കര്‍ഷകര്‍ക്ക് അനുമതി.
  ഐടി സ്ഥാപനങ്ങള്‍ 50% ജീവനക്കാരുമായി തുറക്കാം.കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ 33% ശതമാനം ജീവനക്കാരെ അനുവദിക്കും.
  7 മദ്യം, സിഗരറ്റ് മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുത്.
  ഇലക്ട്രിക് പ്ലംബിങ് മരപ്പണികള്‍ എന്നിവ അനുവദിക്കും.

Leave a Reply