കാർ പാർക്കിംഗ് ഐ സി യു ആക്കി മാറ്റി ബഹ്‌റൈന്‍

മനാമ: വൈറസ് ബാധിതരുടെ നിരക്ക് കൂടുന്നതിനാൽ സൗകര്യാർത്ഥം കാർ പാർക്കിംഗ് ഏരിയ അത്യാഹിത വിഭാഗമാക്കി മാറ്റിയിരിക്കുകയാണ് ബഹ്റൈൻ . തലസ്ഥാന നഗരിയായ മനാമയ്ക്കടുത്തുള്ള കാർ പാർക്കിംഗ് ഏരിയയാണ് 130 ഓളം ബെഡ്ഡു സൗകര്യമുള്ള രീതിയിയില്‍ തയ്യാർ ചെയ്തിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യമായിട്ടാണ് ഇങ്ങനൊരു നീക്കം.
നിലവിൽ ബഹ്‌റൈന്‍ 1500 കേസുകളും 7 മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ 645 പേർ രോഗമുക്തരായിട്ടുണ്ട്.
രോഗം വ്യാപിക്കുന്നതിനെ തൊട്ടുളള ഒരു മുന്‍കരുതലാണിതെന്ന്‌ റോയൽ മെഡിക്കൽ കമാൻഡർ ഷെയ്ഖ് ഖാലിദ് ബ്ൻ അലി അൽ ഖലീഫ ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
സൈനീക ഹോസ്പിറ്റലിലെ കാർ പാർക്കിംഗ് ആണ് പ്രതിരോധ മന്ത്രാലയം മുൻകൈ എടുത്ത് ഒരാഴച്ചക്കുള്ളിൽ അത്യാഹിത വിഭാഗമാക്കി മാറ്റിയത്.
ബഹ്റൈനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് മുതൽ 800 ലധികം ഡോക്ടർമാർക്കും നേഴ്സുകൾക്കും പരിശോധനക്രമം പഠിപ്പിച്ച് കൊടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുഴുവൻ യാത്രകൾക്കും വിലക്കേർപ്പെടുത്തിയും മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ബഹ്റൈൻ വൈറസ് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

Leave a Reply