ലോക്ഡൗണ്‍ കലാവധി മെയ് മൂന്ന് വരെ നീട്ടി

ലോക്ഡൗണ്‍ കലാവധി മെയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഏതെങ്കിലും മേഖലകളില്‍ ഇളവുകള്‍ ആവശ്യമാണെങ്കില്‍ ഏപ്രില്‍ ഇരുപതിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ഡൗണ്‍ സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഒരോ ജില്ലകളും ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഏപ്രില്‍ 20 വരെ സൂക്ഷമമായി നിരീക്ഷിക്കും. ശേഷം മാത്രമെ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് തിരുമാനിക്കാനാവൂ. മറ്റ് രാഷ് ട്രങ്ങളെ അപേക്ഷിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നമ്മുക്കായിട്ടുണ്ട്. ഇത്തരത്തിലുള്ള സമഗ്രമായ തിരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടില്ലായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനം കാണിച്ച ജാഗ്രതയെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു.

Leave a Reply