കേരളം കോവിഡില്‍ നിന്ന് മുക്തമാവുന്നെന്ന രീതിയില്‍ പൊതുജനങ്ങള്‍ നിരത്തിലിറങ്ങുന്നത് വര്‍ധിക്കുന്നു. ഇന്ന് തൃശൂര്‍ റേഞ്ച് പരിധിയില്‍ 186 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 430 പ്രതികള്‍ക്കെതിരെ 310 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 423 പ്രതികളെ അറസ്റ്റിലാക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ മാത്രം 45 കേസുകള്‍ 73 പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തു.66 പ്രതികളെ അറസ്റ്റ് ചെയ്യുകയും 9 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
പാലക്കാട് ജില്ലയില്‍ 82 കേസുകള്‍ 120 പ്രതികള്‍ക്കെതിരെ രജിസറ്റര്‍ ചെയ്തു. 66 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുളളതും 62 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുമുളളതാണ്.
തൃശൂര്‍ സിറ്റി പരിധിയില്‍ 88 കേസുകള്‍ 132 പ്രതികള്‍ക്കെതിരെ രജിസറ്റര്‍ ചെയ്തൃശൂര് റൂറല്‍ പരിധിയില്‍ 95 കേസുകള്‍ 105 പ്രതികള്‍ക്കെതിരെ രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി തൃശൂര്‍ റേഞ്ചില്‍ 289 പിക്കറ്റ് പോസ്റ്റുകളും 329 മൊബൈല്‍ പ്ട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനായി തൃശൂര്‍ റേഞ്ചിലെ എല്ലാ ജില്ലകളിലും ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുളള പരിശോധന നടത്തി കേസുകള്‍ രജിസറ്റര്‍ ചെയ്തു വരുന്നു. ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ നടപടികള്‍ തുടരുന്നതാണെന്ന് തൃശൂര്‍ റേഞ്ച് ഡി ഐ ജി ശ്രീ എസ് സുരേന്ദ്രന് ഐ പി എസ് അറിയിച്ചിട്ടുണ്ട്.