തന്ത്ര പ്രധാന പ്രദേശങ്ങള്‍ തിരിച്ചുപിടിച്ച് ലിബിയന്‍ ഔദ്യോഗിക സര്‍ക്കാര്‍

ഖലീഫ ഹഫ്തറിന്റെ അധീനതയിലായിരുന്ന തന്ത്ര പ്രധാന തീരപ്രദേശങ്ങള്‍ ലിബിയയിലെ ഔദ്യോഗിക സര്‍ക്കാര്‍ സൈന്യം പിടിച്ചെടുത്തു. സൈന്യം സര്‍മാന്‍, സബ്രാത്ത എന്നീ പ്രദേശങ്ങള്‍ തിരിച്ച് പിടിച്ചതായി ഔദ്യോഗിക സര്‍ക്കാര്‍ വക്താവ് മുഹമ്മദ് ഗുനു പ്രസ്താവനയിറക്കി. ട്രിപ്പോളിയില്‍ നിന്നും തൊണ്ണൂറ് കിലോ മീറ്റര്‍ അകലെയുള്ള അല്‍ അജെയ്‌ലത്ത് എന്ന പ്രദേശവും സൈന്യം തിരിച്ച് പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരമായ ട്രിപ്പോളിയുടെയും ടുണീഷ്യന്‍ അതിര്‍ത്തിയുടെയും ഇടയിലുള്ള പ്രദേശങ്ങളാണ് സര്‍മാനും സബ്രാത്തയും. യുദ്ധം ആറ് മണിക്കൂറ് നീണ്ട് നിന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു

2011-ല്‍ മുഅമ്മര്‍ ഖദ്ദാഫി കൊല്ലപ്പെട്ടതോടെയാണ് ലിബിയയില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. ട്രിപ്പോളി ആസ്ഥാനമാക്കി ഭരിക്കുന്ന ഫായിസ് അല്‍ സരാജ് നേതൃത്വം നല്കുന്ന ഭരണകൂടവും ഖലീഫ ഹഫ്തറിന്റെ കീഴിലുള്ള വിമത സര്‍ക്കാറുമാണ് ലിബിയയില്‍ നിലവിലുള്ളത്. 2019 ഏപ്രിലില്‍ ട്രിപ്പോളി അധീനതയിലാക്കാനുള്ള സൈനിക നീക്കങ്ങള്‍ ഹഫ്തര്‍ ആരംഭിച്ചിരുന്നു.

Leave a Reply