അഫ്ഗാൻ താലിബാൻ ചർച്ചയ്ക്ക് വേദിയായി ഖത്തർ

ദോഹ: അഫ്ഗാൻ താലിബാൻ നേതാക്കളുമായി യുഎസ് ഉദ്യോഗസ്ഥർ ഖത്തർ തലസ്ഥാന നഗരിയായ ദോഹയിൽ കൂടി കാഴ്ച നടത്തി. താലിബാനും വാഷിങ്ടണുമിടയില്‍ കഴിഞ്ഞ ഫെബ്രുവരിയിൽ ഒപ്പുവെച്ച സമാധാന കരാർ നടപ്പിലാക്കുന്നതിനെ കുറിച്ചാണ് ചർച്ച എന്ന് താലിബാൻ അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.
താലിബാൻ ഡെപ്യുട്ടി ചീഫും രാഷ്ട്രീയ ഓഫീസ് മേധാവിയുമായ മുല്ലാ ബറാദറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അഫ്ഗാനിലെ യു എസ് ഉന്നത കമാൻഡറുകളായ സൽമഖലീൽസാദ്, ജനറൽ സ്കോട്ട് മില്ലർ എന്നിവരുമായി ചർച്ച നടത്തിയതെന്ന് ഖത്തറിലെ താലിബാൻ പൊളിറ്റിക്കൽ ഓഫീസ് വക്താവ് സുഹൈൽ ശഹീൻ പറഞ്ഞു.
ഖത്തർ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബ്ൻ അബ്ദുറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിലാണ് ചർച്ച നടന്നത്.
തടവുകാരെ മോചിപ്പിക്കുന്നതും അക്രമങ്ങൾ നിർത്തണമെന്നും സമാധാന സന്ധി നിലനിർത്തുന്നതിനെ കുറിച്ചുമാണ് ചർച്ച നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പല സാങ്കേതിക കാരണത്താൽ ചർച്ച നീണ്ടുപോവുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചർച്ചയ്ക്കുള്ള അന്തിമ തീരുമാനമായത്.
ചർച്ചയെ തുടർന്ന് താലിബാൻ 20 അഫ്ഗാൻ സർക്കാർ തടവുകാരെ വിട്ടയച്ചു. പിന്നീട് 100-ലധികം താലിബാൻ തടവുകാരെയും അഫ്ഗാൻ മോചിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
5000 ത്തോളം തടവ് കാരെ മോചിപ്പിക്കാനായിരുന്നു താലിബാൻ ആവിശ്യപ്പെട്ടത്. പൂർണമായി താലിബാൻ വെടിനിർത്തൽ കൊണ്ട് വന്നാൽ മാത്രമെ അതിനു സാധ്യമാവുള്ളൂ എന്ന് അഫ്ഗാൻ അറിയിച്ചു.

Leave a Reply