കൊവിഡ്- 19 : ഇന്തോനേഷ്യയിൽ പ്രേതങ്ങളും പെട്രോളിംഗിന്

ജക്കാർത്ത: കൊവിഡ് – 19 ൻ്റെ വ്യാപനം തടയുന്നതിനായി അകലം പാലിക്കണമെന്ന നിർദ്ദേശവുമായി പ്രേതങ്ങളും നിരത്തിലിറങ്ങുന്നു. വൈറസിൻ്റെ ഗൗരവം ജനങ്ങൾ കണക്കിലെടുക്കാത്തതിനെ തുടർന്നാണ് വേഷപ്രഛന്നരായ പ്രേതങ്ങളെ ഇറക്കി ഭയപ്പെടുത്തുന്നത്.
ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ കെപുഗ്രാമത്തിലാണ് കഴിഞ്ഞ മാസം മുതൽ നൈറ്റ് പെട്രോളിംങ്ങ് തുടങ്ങിയത്. മരിച്ചാ ത്മാക്കളുടെ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനിവിടെ പോക്കോംഗ് എന്നാണ് അറിയപ്പെടുന്നത്. അത്തരത്തിലുള്ള പ്രേതങ്ങളെയാണ് പെട്രോളിംങിനിറക്കുന്നത്.
നിലവിൽ 4500 കൊറോണ കേസുകളും 400 ലധികം മരണ ങ്ങളും രേഖപ്പെടുത്തിയപ്പോൾ , ഇനിയും കൂടാനുള്ള സാധ്യതകളേറ യാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഇത്തരത്തിലുള്ള ബോധവൽക്കരണം ജനങ്ങളിൽ നല്ല മാറ്റം വരുത്തിയിട്ടുണ്ടെന്ന് റിയോ ടെർസ് റിപ്പോര്‍ട്ട് ചെയ്തു..
പോങ്കോംഗ് പ്രത്യക്ഷപ്പെട്ടതു മുതൽ കുട്ടികളോ മുതിർന്നവരോ പുറത്തിറങ്ങിയിട്ടില്ല, വൈകുന്നേരത്തെ പ്രാർത്ഥനക്കു ശേഷവും തെരുവിൽ ആളുകൾ ഒത്തു കൂടാറില്ലെന്നും അവിടത്തെ താമസക്കാരനായ കർനോ സുപാട്മോ മാധ്യമങ്ങളോട് പങ്ക് വെച്ചു.പ്രത്യക്ഷ ഭാവത്തിൽ, കൊറോണ ബാധിച്ചാൽ മരിക്കുമെന്ന സന്ദേശവും ഇത്തരം രൂപങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കുട്ടിചേർത്തു.
ഇന്ത്യ പോലോത്ത രാജ്യങ്ങളിൽ പോലീസുകാർ വൈറസ് രൂപത്തിലുള്ള ഹെൽമറ്റ് ധരിക്കുന്നത് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

Leave a Reply