വിമർശകരുടെ വായ അടപ്പിച്ച് മ്യാൻമർ ഗവൺമെൻ്റ്

അധികാരമേറ്റ് നാലാം വർഷവും ആക്ടിവിസ്റ്റുകളെയും വിമർശകരെയും അടിച്ചമർത്തി മ്യാൻമർ ഗവൺമെൻ്റ്. ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുളള ഗവൺമെൻ്റ് ഭരണത്തിലേറിയതിന് ശേഷം വിമർശകരെ ഒതുക്കുന്ന രീതി തുടരുന്നതായി ആംനസ്റ്റി ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ നിരവധി ആളുകളെയാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്ത് നീക്കിയത്. വിദ്യാർത്ഥികൾ , പത്രപ്രവർത്തകർ , മത പണ്ഡിതർ, പൊതുപ്രവർത്തകർ തുടങ്ങി വിമർശിക്കുന്നവരെ ഒന്നടങ്കം അറസ്റ്റ് ചെയ്യുന്നതായി പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി പത്ര മാധ്യമങ്ങളോട് പങ്ക് വെച്ചു.
അഭിപ്രായ സ്വാതന്ത്രവുമായി ബന്ധപ്പെട്ട് 2019 -ൽ മാത്രം 300 ലധികം പേരെ ചോദ്യം ചെയ്തതായി മ്യാൻമർ പ്രാദേശിക സിവിൽ സൊസൈറ്റി സംഘടനയായ അഥാനെ വ്യക്തമാക്കി. അതിൽ തന്നെ 16 ലധികം പേർ അന്താരാഷ്ട്ര സമാധാന സംഘടനയായ ആംനസ്റ്റി യുടെ പ്രവർത്തകരാണ്.ഇവരിൽ മിക്കവരും സൈനികരുടെ പ്രവർത്തനങ്ങളെ വിമർശിച്ചതിൻ്റെ പേരിലാണെന്ന് ചോദ്യം ചെയ്യപ്പെട്ടതെന്ന് ആംനെസ്റ്റി കൂട്ടിചേർത്തു.
ഓങ് സാൻ സൂചിയുടെ ഭരണം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ ,ചെറിയ വിമർശനം കൊണ്ട് തന്നെ ജയിൽവാസം അനുഭവിക്കാവുന്ന ഒരു രാജ്യമായി മാറിയിറ്റുണ്ടെന്ന് ആംനസ്റ്റി യിലെ റിസർച്ച് സീനിയർ ഡയറക്ടറായ ക്ലെയർ അൽഗാർ പറഞ്ഞു.
പ്രോസിക്യൂഷൻ നേരിടുന്നവരിൽ, കഴിഞ്ഞ ഏപ്രിൽ നടന്ന പൊതു ജനമാർച്ചിൽ ഭരണഘടനയിൽ മാറ്റങ്ങൾ വേണമെന്നഭ്യർത്തിച്ചു കൊണ്ട് കവിത ചൊല്ലിയ സാവായ് എന്ന കവിയും ഉണ്ടെന്ന് ആംനെസ്റ്റി പറയുന്നു. എനിക്ക് വരികളാണ് ആയുധമെന്നും അതുകൊണ്ട് കഴിയുംവിധം പോരാടുമെന്നും കീഴടങ്ങാൻ തയ്യാറല്ലെന്നും അദ്ധേഹം വ്യക്തമാക്കി.
മ്യാൻമർ അധികൃതർ , പെട്ടന്ന് തന്നെ ഇങ്ങനെയുള്ള തടവുകാരെ മോചിപ്പിക്കണമെന്നും വിമർശകരുടെ പരാതികൾ കേട്ട് തക്കതായ മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കേണ്ടതെന്നും അന്താരാഷ്ട്ര സമാധാന സംഘടന ആംനെസ്റ്റി ഊന്നി പറഞ്ഞു.

Leave a Reply