ജാലിയന്‍ വാലാ ബാഗ് ; ധീര രക്തസാക്ഷികളെ അനുസ്മരിച്ച് മോദി

ജാലിയാ വാലാ രക്തസാക്ഷികളെ അനുസ്മരിച്ച് നരേന്ദ്ര മോദി.
1919 ലെ ജാലിയാ വാലാ കൂട്ടക്കൊലയുടെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അറിയിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വൈറസ് പിടിയിൽ ഇന്ത്യ ഞെരുങ്ങുന്ന ഈ നേരത്തും വരും കാലത്തും അവരുടെ ധൈര്യം ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ പ്രചോദനമാവുക തന്നെ ചെയ്യുമെന്നദ്ധേഹം വ്യക്തമാക്കി.
ഈ ദിവസം ജാലിയാവാല ബാഗിൽ നിഷ്കരുണം കൊല ചെയ്യപ്പെട്ട ധീര രക്തസാക്ഷികളെ ഞാൻ നമിക്കുന്നു. അവരുടെ ധൈര്യവും ത്യാഗവും മറക്കാനാവുകയില്ല എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
1919 ഏപ്രിൽ 13-ന് ബ്രിഗേഡിയൻ ജനറൽ റെജിനാൾഡ് ഡയറക്ടറുടെനിർദ്ദേശപ്രകാരം ബ്രിട്ടീഷ് സൈനികര്‍ വിളവെടുപ്പ് ഉത്സവമായ ബൈ സഖി ആഘോഷിക്കാൻ അമൃതസറിലെ ജാലിയാവാല ബാഗിൽ ഒരുമിച്ചു കൂടിയ ആളുകൾക്ക് നേരെ വെടിയുതിര്‍ത്തു . സംഭവത്തില്‍ 400-ലധികം പേർ കൊല്ലപ്പെട്ടതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്

Leave a Reply