സൈനിക ഏറ്റുമുട്ടലില്‍ നാലുപേര്‍ മരിച്ചു

പാക് അധീന കാശ്മീരില്‍ സൈനിക ഏറ്റുമുട്ടല്‍.രണ്ടു വയസ്സുകാരനടക്കം നാല് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇരു സൈന്യങ്ങളും ജനവാസ കേന്ദ്രങ്ങളില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ അധീനതയിലുളള കുപ് വാരയിലെ രണ്ട് ഗ്രാമങ്ങളിലാണ് വെടിവെപ്പുണ്ടായത്.
ഇന്ത്യ മനപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്നും കരാര്‍ ലംഘിച്ച് ബരോഹ്, ദുദ്‌നീല്‍ രാക്ക്ചിക്കിരി, ചിരിക്കോട്ട് തുടങ്ങീ ജനവാസ പ്രദേശങ്ങളിലെ സിവിലിയന്‍മാരെ ലക്ഷ്യം വെച്ചന്നും പാകിസ്ഥാന്‍ സൈന്യം ആരോപിച്ചു.
എന്നാല്‍ പാകിസ്ഥാനാണ് സംഘര്‍ഷത്തിന് തുടക്കം കുറച്ചെതെന്ന് ശ്രീ രാം അംബേദ്കര്‍ എന്ന് പോലീസുദ്യോഗസ്ഥന്‍ വിശദീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വയസ്സകാരനായ മുഹമ്മദ് ഹസീബും 72 വയസ്സുകാരിയായ ഒരു വൃദ്ധനുമടക്കം നാലു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply