ഡോ.പി.എ ലളിതയുടെ വിയോഗം: ശിഹാബ് തങ്ങൾ വനിത വിംഗ് സ്വയം സഹായ സംഘത്തിന് തീരാനഷ്ടം..


നമ്മോട് വിട പറഞ്ഞ പ്രശസ്ത സാഹിത്യകാരിയും എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽസ് എം.ഡി യുമായ ഡോ.പി.എലളിതയുടെ വിയോഗം ശിഹാബ് തങ്ങൾ വനിത വിംഗ് സ്വയം സഹായ സംഘത്തിനെ സംബന്ധിച്ചടത്തോളം തീരാ നഷ്ടം. സംഘത്തിൻ്റെ പ്രവർത്തന വഴിയിൽ എന്നും പ്രചോദനവും താങ്ങും തണലുമായി നിന്ന മഹതിയായിരുന്നു അവർ.സംഘാംഗങ്ങൾക്ക് മാത്രമായി ഹോസ്പിറ്റൽ വക പ്രിവലേജ് കാർഡ് അനുവദിച്ചു തന്നത് ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. കൂടാതെ ഹോസ്പിറ്റലിൽ നിന്നും പ്രമുഖ ഡോക്ടർമാരെ വിട്ടു തന്ന് സംഘം യൂണിറ്റുകളിലായി ഒട്ടേറെ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്താനും മാഡത്തിൻ്റെ സഹായ സഹകരണങ്ങൾ അനുഗ്രഹമായിട്ടുണ്ട്. ഡോ. പി. എ ലളിതയുടെ ഓർമ്മകൾക്കു മുമ്പിൽ ബാഷ്പാഞ്ജലികൾ അർപ്പിക്കുകയും നാടിനും കുടുംബത്തിനും ഉണ്ടായ തീരാദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു…
ശിഹാബ് തങ്ങൾ വനിത വിംഗ് സ്വയം സഹായ സംഘം പ്രവർത്തകർ.

Leave a Reply